Connect with us

Poem

എന്റെ നിഴൽ

അകത്തേക്കും പുറത്തേക്കുമുള്ള എന്റെ യാത്രകളിൽ ഒപ്പമുണ്ടാവും നിഴൽ. അവനെ നിത്യേന കാണുന്നു എന്നതൊഴിച്ച് ഒരു ഉപകാരവുമില്ലതന്നെ. അടിമുതൽ മുടിവരെ അവൻ എന്റെ അതേ പകർപ്പ് തന്നെ.

Published

|

Last Updated

അകത്തേക്കും
പുറത്തേക്കുമുള്ള എന്റെ
യാത്രകളിൽ
ഒപ്പമുണ്ടാവും നിഴൽ.
അവനെ നിത്യേന കാണുന്നു എന്നതൊഴിച്ച്
ഒരു ഉപകാരവുമില്ലതന്നെ.
അടിമുതൽ മുടിവരെ
അവൻ എന്റെ അതേ പകർപ്പ് തന്നെ.
കിടക്കയിലേക്ക് ഞാൻ
കിടക്കാനൊരുങ്ങും മുമ്പ്
അവനതിൽ ചാടിക്കിടന്നിരിക്കും.
അവനെ സംബന്ധിച്ചുള്ള
ഏറ്റവും രസകരമായ ഒരു സംഗതി
അവന്റെ വളർച്ചയെക്കുറിച്ചു തന്നെയാണ്.
ഒരു കുട്ടിയുടെ വളർച്ച പോലെയല്ലത്!
പെട്ടന്ന്, വളരെ പെട്ടന്നാണത്.
ചിലപ്പോൾ
ഒരു ഇന്ത്യൻ റബ്ബർ പന്ത് പോലെ
ഉയരങ്ങളിലേക്ക് വളർന്നു കളയും..
മറ്റു ചിലപ്പോൾ
ഒരു കുറുകിയ ജന്തുവിനെ പോലെ
അത്രയും ചെറുതായി .
അവനൊരിക്കലും
ഒരു കുട്ടി എങ്ങനെയാണ്
കളിക്കുന്നതെന്നു പോലുമറിയില്ല.
ഓരോ വഴിയിലും
എന്നെ വിഡ്ഢിയാക്കാനല്ലാതെ.
ഒരു ഭീരുവിനെ പോൽ
എന്നെ ചുറ്റിപ്പറ്റി നിൽക്കാനല്ലാതെ.
അതിനെക്കുറിച്ചൊക്കെ വിചാരിക്കുമ്പോൾ
എനിക്ക് ലജ്ജ തോന്നിപ്പോകും.
ഒരു പുലർച്ചക്ക്
സൂര്യൻ പോലും ഉണരുന്നതിനു മുമ്പ്
മഞ്ഞുതുള്ളികൾ തിളങ്ങുന്ന
ഇലപ്പടർപ്പുകൾ ഇമ തുറക്കും മുമ്പ്
ഞാനെഴുന്നേറ്റ് നോക്കുമ്പോൾ
എന്റെ മടിയനായ നിഴലിനെ
എങ്ങും കാണുന്നതേയില്ല.
അപ്പോഴാണ്
അങ്ങേയറ്റത്തെ മടുപ്പോടെ
ഉറക്കം തൂങ്ങിക്കിടക്കുന്നു
അവൻ കിടക്കയിൽ.