Connect with us

Kerala

മൂഴിയാര്‍ ഡാം തുറന്നു; മണിയാറില്‍ സംഭരണമില്ല

മണിയാര്‍ സംഭരണിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറന്നുവച്ചിരിക്കുകയാണ്

Published

|

Last Updated

പത്തനംതിട്ട |  ജലനിരപ്പുയര്‍ന്നതിനേ തുടര്‍ന്ന് മൂഴിയാര്‍ സംഭരണി തുറന്നു.
പമ്പയുടെ പ്രധാന പോഷക നദിയായ കക്കാട്ടാറിലെ മൂഴിയാര്‍ അണക്കെട്ടിന് ഇന്ന് രാവിലെ തന്നെ കെ എസ് ഇ ബി അതിതീവ്ര മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പമ്പയിലും കക്കിയിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ശബരിഗിരി പദ്ധതിയില്‍ ഉത്പാദനം വര്‍ധിപ്പിക്കുക കൂടി ചെയ്തതോടെ മൂഴിയാറിലെ ജലനിരപ്പ് ഉച്ചയോടെ 192.70 മീറ്ററിലെത്തി.

ഉച്ചയ്ക്ക് 12.30 ന് ഒന്നും മൂന്നും ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. രണ്ടാം ഷട്ടര്‍ 10 സെന്റി മീറ്റര്‍ അധികമായി ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ചു. ജലനിരപ്പ് 191.80 മീറ്ററായി കുറഞ്ഞതോടെ ഒന്നും മൂന്നും ഷട്ടറുകള്‍ അടച്ചു. മണിയാര്‍ സംഭരണിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറന്നുവച്ചിരിക്കുകയാണ്. ഇതുകാരണം പമ്പാനദിയില്‍ ജലനിരപ്പ് ക്രമീകരിക്കാനാകുന്നില്ല.

 

Latest