Connect with us

Kerala

മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി

ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് ഉത്പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.

Published

|

Last Updated

ഇടുക്കി |  മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. അറ്റകുറ്റപണികള്‍ക്കായാണ് ഒരു മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്്. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് ഉത്പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.

ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 10 വരെ നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്.

നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കി. മൂവാറ്റുപുഴ വാലി, പെരിയാര്‍ വാലി കനാലുകല്‍ കൂടുതല്‍ തുറന്ന് ജല വിതരണം ഉറപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

 

Latest