Connect with us

Kerala

തിരഞ്ഞെടുപ്പ കമ്മീഷന്‍ സര്‍ക്കുലറില്‍ ബി ജെ പി സീല്‍; വിവാദത്തില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്ക് നോട്ടീസയച്ച് കേരള പോലീസ്

വിമര്‍ശനമുന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും പുറമെ, 270-ഓളം എക്‌സ് ഹാന്‍ഡിലുകള്‍, 200 ഫേസ് ബുക്ക് പേജുകള്‍, 90 ഇന്‍സ്റ്റഗ്രാം ഐ ഡികള്‍ എന്നിവക്കും നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക സര്‍ക്കുലറില്‍ ബി ജെ പിയുടെ സീല്‍ പതിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്ക് നോട്ടീസയച്ച് കേരള പോലീസ്. വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും സര്‍ക്കുലറിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുകയും ചെയ്ത അക്കൗണ്ടുകള്‍ക്കാണ് നോട്ടീസ്.

വിമര്‍ശനമുന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും പുറമെ, 270-ഓളം എക്‌സ് ഹാന്‍ഡിലുകള്‍, 200 ഫേസ് ബുക്ക് പേജുകള്‍, 90 ഇന്‍സ്റ്റഗ്രാം ഐ ഡികള്‍ എന്നിവക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിവാദമായ സര്‍ക്കുലറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ ബി ജെ പി ചിഹ്നമുള്ള സീല്‍ പതിഞ്ഞത് ക്ലെറിക്കല്‍ പിഴവാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനിടെയയാണ്, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തടയുന്നതിനായി സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നത്.

 

---- facebook comment plugin here -----

Latest