International
കുവൈത്ത് വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം; ഇന്ധന ടാങ്കറുകള്‍ക്ക് തീപിടിച്ചു
ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍. അടിയന്തര വിഭാഗം ഉടനെ സ്ഥലത്തെത്തി തീയണച്ചു.
കുവൈത്ത് സിറ്റി | കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍. ഇന്ധന ടാങ്കറുകള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം തീപിടിത്തത്തിനിടയാക്കി.
ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അബ്ദുല്ല റാജി സ്ഥിരീകരിച്ചു. ആളപായം സംഭവിച്ചിട്ടില്ല.
അടിയന്തര വിഭാഗം ഉടനെ സ്ഥലത്തെത്തി തീയണച്ചു. വ്യോമാതിര്‍ത്തി സംരക്ഷിക്കുന്നതിനായി സുരക്ഷാ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
---- facebook comment plugin here -----





