Connect with us

National

ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് ഓഫീസ് ഒഴിയാന്‍ നോട്ടീസ്

മാര്‍ച്ച് 28നുള്ളില്‍ ഓഫീസ് ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ കോണ്‍ഗ്രസ്സിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും ഓഫീസ് ഒഴിയാന്‍ നോട്ടീസ്. ഡല്‍ഹി അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ കെട്ടിടമാണ് ഒഴിയേണ്ടത്.

മാര്‍ച്ച് 28നുള്ളില്‍ ഓഫീസ് ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1978 മുതല്‍ എ ഐ സി സിയുടെ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഓഫീസ് ആണിത്. നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest