Connect with us

Kerala

'യു ഡി എഫ് വരും; ചെന്നിത്തല മുഖ്യമന്ത്രിയാകും': പി ജെ കുര്യന്‍

പാര്‍ട്ടിയാണ് തീരുമാനിക്കുക എന്നാണ് ചെന്നിത്തല പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്ന് കുര്യന്‍.

Published

|

Last Updated

കോട്ടയം | സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും പ്രസ്താവിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി ജെ കുര്യന്‍. തിരുവല്ലയിലെ യു ഡി എഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കുര്യന്റെ പ്രസ്താവന. രമേശ് ചെന്നിത്തല വേദിയില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

നമ്മള്‍ ജയിക്കും. രമേശ് മുഖ്യമന്ത്രിയാകും. പാര്‍ട്ടിയാണ് തീരുമാനിക്കുക എന്നാണ് ചെന്നിത്തല പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്ന് കുര്യന്‍ പറഞ്ഞു.

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നത്.

 

---- facebook comment plugin here -----

Latest