Connect with us

Kerala

മൊഫിയ ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായതായി കുറ്റപത്രം

ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Published

|

Last Updated

കൊച്ചി |  ആലുവയിലെ മൊഫിയ പര്‍വീണിന്റെ മരണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കള്‍ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. ഭര്‍തൃഗൃഹത്തില്‍ മൊഫിയ ക്രൂര പീഡനത്തില്‍ ഇരയായെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ഭര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ മാതാവ് റുഖിയ കേസില്‍ രണ്ടാംപ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈല്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ഈ മര്‍ദ്ദനമാണ് മോഫിയയെ ജവനൊടുക്കുന്നതിവേക്ക് എത്തിച്ചതെന്നുമാണ് പോലീസ് കണ്ടെത്തല്‍. സുഹൈലിന്റെ മാതാവും മൊഫിയയെ നിരന്തരം മര്‍ദ്ദിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിതാവ് യൂസഫ് മര്‍ദ്ദനത്തിന് കൂട്ടുനിന്നു.

Latest