Kerala
മോഫിയയുടെ മരണം; ആലുവ സി ഐയെ സ്ഥലം മാറ്റി
ആലുവ | മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയത് കേസില്‍ ആരോപണ വിധേയനായ ആലുവ സി ഐ. സി എല്‍ സുധീറിനെ സ്ഥലം മാറ്റി. പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. ഡി ഐ ജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
മോഫിയ കേസില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആലുവ റൂറല്‍ എസ് പിക്ക് നിര്‍ദേശം നല്‍കി. കേസ് ഡിസംബര്‍ 27ന് പരിഗണിക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.







