Kerala
മോദി കേരളത്തിൽ; തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ് ഷോ
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തില്‍ എത്തുന്നത്.
ആലപ്പുഴ| നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മൂന്നാം ഘട്ട പ്രചാരണ പരിപാടികളില്‍ പങ്കെടുക്കനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടി. ചങ്ങനാശ്ശേരിയില്‍ എന്‍ എന്‍ എസ് ഹിന്ദു കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് തിരുവല്ലയിലേക്ക് പുറപ്പെട്ടത്.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തില്‍ എത്തുന്നത്. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമുള്‍പ്പെടെ നിരവധി കേന്ദ്ര നേതാക്കളാണ് എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തുന്നത്. വൈകുന്നേരം നാല് മണിയോടെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും..പൊതുയോഗത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഇതിനോടകം സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്.


