Connect with us

model's death case

മോഡലുകളുടെ മരണം: കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ അറസ്റ്റില്‍

മോഡലുകളെ ഔഡി കാറില്‍ പിന്തുടര്‍ന്ന ഷൈജുവിന്റെ അറസ്റ്റ് ഒരു പകല്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് രേഖപ്പെടുത്തിയത്

Published

|

Last Updated

കൊച്ചി | മുന്‍ മിസ് കേരള ജേതാവ് അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഔഡി കാറില്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സൈജു  ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തുടര്‍ന്ന് വൈകിട്ട് വരെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മനപ്പൂര്‍വമല്ലാത്ത നരഹത്യ, സത്രീകളെ അനുവാദമില്ലാതെ പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മോഡലുകളെ പിന്തുടര്‍ന്നതും ഇവര്‍ അപകടത്തില്‍പ്പെട്ടത് താന്‍ നേരിട്ട് കണ്ടതും സൈജു തങ്കച്ചന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. മോഡലുകളുടെ കാറിന്റെ ഡ്രൈവറായ അബ്ദുറഹ്‌മാനെക്കുറിച്ച് ചില വിവരങ്ങള്‍ സൈജു അന്വേഷണ സംഘത്തോട് പങ്കുവെച്ചതായും റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അബ്ദുറഹ്‌മാനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.