Connect with us

Kerala

കാണാതായ പോലീസുകാരന്‍ മരിച്ച നിലയില്‍

കേസ് ഫയല്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു

Published

|

Last Updated

കോഴിക്കോട്  | കാണാതായ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതല്‍ സുധീഷിനെ സ്റ്റേഷനില്‍ നിന്ന് കാണാതായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചിട്ടി കമ്പനി തട്ടിപ്പ് കേസില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നയാളാണ് സുധീഷ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ കേസ് ഫയല്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.അതിനിടെ സുധീഷിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാര്‍ എതിര്‍ത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

---- facebook comment plugin here -----

Latest