Kerala
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി
പൂവച്ചൽ സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്ന് വയസ്സുള്ള മകൾ എന്നിവരെയാണ് കാണാതായത്
തിരുവനന്തപുരം | കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്ന് വയസ്സുള്ള മകള്‍ എന്നിവരെയാണ് ഒക്ടോബര്‍ ആറാം തീയതി മുതല്‍ കാണാതായത്.
ആതിരയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: A three-member family including a couple and their three-year-old child has gone missing from Poovachal near Kattakkada since October six. Kattakkada police registered an FIR based on the mother’s complaint and launched an investigation. Relatives reported financial debts, and phone devices remain off.



