Kerala
നീലേശ്വരത്ത് വന്‍ മയക്കുമരുന്ന് വേട്ട; 671 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കാസര്‍ഗോഡ് മംഗല്‍പാടി സ്വദേശികളായ മുഹമ്മദ് റുക്ഷാദ്, അബ്ദുല്‍ ഹമീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കാസര്‍ഗോഡ്| നീലേശ്വരത്ത് വന്‍ മയക്കു മരുന്ന് വേട്ട. ട്രെയിനില്‍ കടത്തിയ 671 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കാസര്‍ഗോഡ് മംഗല്‍പാടി സ്വദേശികളായ മുഹമ്മദ് റുക്ഷാദ്, അബ്ദുല്‍ ഹമീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുമ്പോഴാണ് യുവാക്കള്‍ പിടിയിലായത്.
അരൂരില്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിവരുന്ന പരിശോധനയില്‍ 5.38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. അരൂര്‍ ചന്തിരൂര്‍ സ്വദേശി അഫ്‌സല്‍ (34) ആണ് അരൂര്‍ പോലീസിന്റെ പിടിയിലായത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ചേര്‍ത്തല ഡിവൈഎസ്പി മഞ്ജു ലാലിന്റെ നേതൃത്വത്തില്‍ അരൂര്‍ സി ഐ അജയ് മോഹന്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് ചന്തിരൂര്‍ ഭാഗത്തുവെച്ച് പ്രതിയെ പിടികൂടിയത്. ഇയാളെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ലഹരിക്കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
Content Highlights:
Police seized 671 grams of MDMA at Nileshwaram railway station, arresting Kasaragod natives Muhammed Rukshad and Abdul Hameed. In a separate raid under Operation Thoofan at Aroor, Afsal was arrested with 5.38 grams of MDMA. Police are conducting further investigations into the smuggling networks.


