Connect with us

Kerala

മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച അപകടം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

പോലീസ് വാഹനമാണ് അപകടം വരുത്തിയതെന്ന് അന്ന് തന്നെ ആക്ഷേപമുയര്‍ന്നിരുന്നു

Published

|

Last Updated

കോട്ടയം |  കൊട്ടാരക്കര പുലമണ്ണില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കൊല്ലം ട്രാഫിക് യൂണിറ്റ് എസ്‌ഐ അരുണ്‍കുമാര്‍, ശൂരനാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിനയന്‍, സിപിഒ ബിജുലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

പോലീസുകാരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ക്കെതിരെ 14 ദിവസത്തിനുള്ളില്‍ കുറ്റാരോപണ പത്രിക നല്‍കാന്‍ ഡി ഐ ജി ആര്‍ നിശാന്തിനി കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി.ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഒരുമാസത്തിനകം ശിക്ഷ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം. ബിജുലാല്‍ ആണ് ് വാഹനമോടിച്ചിരുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 12നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സംഭവത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. പോലീസ് വാഹനമാണ് അപകടം വരുത്തിയതെന്ന് അന്ന് തന്നെ ആക്ഷേപമുയര്‍ന്നിരുന്നു

 

Latest