Kerala
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍; നിശിത വിമര്‍ശനവുമായി മന്ത്രി ഗണേഷ് കുമാര്‍
ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയത് ശ്രീനാരായണ ഗുരുവിന്റെ കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളിക്ക് ഓര്‍മ വേണം.
തിരുവനന്തപുരം | വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ നിശിതമായി വിമര്‍ശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയത് ശ്രീനാരായണ ഗുരുവിന്റെ കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളിക്ക് ഓര്‍മ വേണം.
ഒരാളും ഇങ്ങനെയൊന്നും പറയാന്‍ പാടില്ലാത്തതാണ്. ഒരാളെയും തിരുത്താനാകില്ല. വകതിരിവ് കാണിക്കേണ്ടത് അവനവന്‍ തന്നെയാണ്.
സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
---- facebook comment plugin here -----



