Connect with us

Achievements

എം ജി യൂണിവേഴ്സിറ്റി ബി എസ് സി കെമിസ്ട്രി; രണ്ടാം റാങ്ക് നേടി ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി

എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ മുസമ്മില്‍ ആണ് നേട്ടം കൈവരിച്ചത്.

Published

|

Last Updated

മര്‍കസ് ഗാര്‍ഡന്‍ | മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ (എം. ജി) നിന്നും ബി എസ് സി കെമിസ്ട്രിയില്‍ രണ്ടാം റാങ്ക് നേടി ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ മുസമ്മില്‍ ആണ് നേട്ടം കൈവരിച്ചത്.

ജാമിഅ മദീനതുന്നൂര്‍ ബാച്ച്‌ലര്‍ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ പഠനം നടത്തുന്ന മുസമ്മില്‍ പെട്രോ കെമിസ്ട്രിയിലാണ് ബാച്ച്‌ലര്‍ പഠനം പൂര്‍ത്തീകരിച്ചത്. അബ്ദുല്‍ സലാം സഖാഫി-ബുഷ്‌റ ദമ്പതികളുടെ മകനാണ്.

മുസമ്മിലിനെ ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ കം ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അനുമോദിച്ചു.

 

---- facebook comment plugin here -----

Latest