Connect with us

Kerala

മേയിലെ റേഷന്‍ ബുധനാഴ്ച വരെ ലഭിക്കും

ഈ മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷന്‍കടകളിലെത്തി

Published

|

Last Updated

തിരുവനന്തപുരം | കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം ഈ മാസം നാല് വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരുടെ ബില്‍ കുടിശ്ശികകള്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുകയും വിട്ടെടുപ്പും റേഷന്‍ വിതരണവും സാധാരണ നിലയില്‍ നടക്കുകയും ചെയ്യുന്നുണ്ട്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും വിട്ടെടുത്ത് റേഷന്‍കടകളില്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ വകുപ്പ് പൂര്‍ണസജ്ജമാണ്.

മേയ് 31 ഉച്ച വരെ മുന്‍ഗണനാ വിഭാഗത്തിലെ എ എ വൈ റേഷന്‍ കാര്‍ഡുടമകള്‍ 92.12 ശതമാനവും പി എച്ച് എച്ച് റേഷന്‍ കാര്‍ഡുടമകള്‍ 87 ശതമാനവും ഉള്‍പ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഏപ്രില്‍ മാസം 30ന് 70.75 ശതമാനം കുടുംബാംഗങ്ങളായിരുന്നു ആ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റിയിരുന്നതെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.