Connect with us

National

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ്; ഹരജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കണമെന്നാവശ്യപ്പെടുന്ന കേസ് ചോദ്യം ചെയ്യുന്ന ഹരജി ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കും. കേസില്‍ ഇരുപക്ഷത്തെയും കേട്ട ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയ്‌നാണ് വാദം ഇന്നത്തേക്ക് മാറ്റിവച്ചത്. 13.37 ഏക്കര്‍ വരുന്ന ക്ഷേത്ര ഭൂമിയിലാണ് പള്ളിനിര്‍മ്മിച്ചതെന്നാണ് ഹരജിയില്‍ പറയുന്നത്.

അതേസമയം ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. പള്ളി പൊളിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭാവിയില്‍ ഇത്തരം ഹരജിയുമായി വരരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

 

Latest