Connect with us

Kerala

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു

മാത്യു കുഴല്‍നാടന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം

Published

|

Last Updated

കൊച്ചി| മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം. എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്ന കരാറുകാരന്‍ പോലീസില്‍ പരാതി നല്‍കി. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകള്‍ മോഷണം പോയെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights:
Theft reported at Mathew Kuzhalnadan MLA’s under-construction house in Paingottoor, Ernakulam. Thieves stole electric cables worth around Rs 50,000 from the site. The project contractor filed a police complaint, and officers are currently examining CCTV footage to track down the culprits.

 

---- facebook comment plugin here -----

Latest