Kozhikode
ജനകീയ പോരാട്ടത്തിന് ഐക്യദാര്ഢ്യം
മുന് എം എല് എ. വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ഡോ. പി കെ പോക്കര് മുഖ്യ പ്രഭാഷണം നടത്തി.
നല്ലളം ബസാര് വി കെ സി കള്ചറല് സെന്റര് അങ്കണത്തില് നടന്ന സംഗമത്തില് ഡോ. പി കെ പോക്കര് മുഖ്യ പ്രഭാഷണം നടത്തുന്നു.
കോഴിക്കോട് | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരിയിലും രാജ്യത്താകെയും യുവജനങ്ങളും വിദ്യാര്ഥികളും ഇന്ത്യാ സഖ്യവും സംയുക്തമായി നടത്തുന്ന സമരത്തിന് ഐക്യദാര്ഢ്യവുമായി പുരോഗമന കലാസാഹിത്യ സംഘം നല്ലളം യൂണിറ്റിന്റെ നേതൃത്വത്തില് സംഗമം നടത്തി.
നല്ലളം ബസാര് വി കെ സി കള്ചറല് സെന്റര് അങ്കണത്തില് നടന്ന സംഗമം മുന് എം എല് എ. വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ഡോ. പി കെ പോക്കര് മുഖ്യ പ്രഭാഷണം നടത്തി.
പുരോഗമന കലാസാഹിത്യ സംഘം യൂനിറ്റ് പ്രസിഡന്റ് പ്രൊഫ. എം അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ആസിയ കൃഷ്ണകുമാര്, ഉറൂബ് ലൈബ്രറി സെക്രട്ടറി ടി ഹര്ഷാദ്, അനീഷ് മലയങ്കണ്ടി അഭിവാദ്യങ്ങള് അര്പ്പിച്ചു. വി സുനില സ്വാഗതവും സല്മാ റഹ്മാന് നന്ദിയും പറഞ്ഞു.
Content Highlights:
A massive rally was organized to express solidarity with the ongoing popular struggle. Thousands of people gathered to show their unwavering support for the movement. Leaders emphasized the importance of unity and collective action in achieving justice and fundamental rights for the community.


