Connect with us

Kerala

തൊടുപുഴയില്‍ വാഹനാപകടം; ഈരാറ്റുപേട്ട സ്വദേശിനി മരിച്ചു

വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ജുബീന (38) ആണ് മരിച്ചത്.

Published

|

Last Updated

ഈരാറ്റുപേട്ട | തൊടുപുഴയിലുണ്ടായ വാഹനാപകടത്തില്‍ ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി മരിച്ചു. വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ജുബീന (38) ആണ് മരിച്ചത്. മുസ്‌ലിം ഗേള്‍സ് സ്‌കൂള്‍ ബസ് ഡ്രൈവറായ മറ്റയ്ക്കാട് കരോട്ടുവീട്ടില്‍ അബ്ദുറഹീമിന്റെ മകളാണ്.

നിലവില്‍ തൊടുപുഴയിലാണ് താമസം. ജുബീന നേരത്തെ ഈരാറ്റുപേട്ട പി എച്ച് സിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നു. ഭര്‍ത്താവ്: ഇംറാന്‍ (മടക്കത്താനം, തൊടുപുഴ). രണ്ട് മക്കളുണ്ട്.

സ്‌കൂട്ടറില്‍ പോകുമ്പോള്‍ ടിപ്പര്‍ തട്ടി റോഡിലേക്ക് വീണ യുവതിയുടെ ദേഹത്തു കൂടി പിന്നാലെ വന്ന വാഹനം കയറിയിറങ്ങുകയായിരുന്നു. ഖബറടക്കം നാളെ തൊടുപുഴയില്‍ നടക്കും.

Content Highlights:
A woman from Eerattupetta died in a road accident in Thodupuzha. Local police registered a case and initiated an investigation. Further details regarding the collision and victim are being gathered.

 

Latest