Connect with us

National

തിരംഗ മാർച്ച് നടക്കാനിരിക്കെ അഭിജിത് ദീപ്കെയെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസ് നീക്കം

ജണ്ഡേവാലനിലെ അഭിജിത്തിന്റെ വസതിയിൽ എത്തി ഡൽഹി പോലീസ് സംഘം

Published

|

Last Updated

ന്യൂഡൽഹി | കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ലെഹ്റ ഡോ തിരംഗ മാർച്ചിന് മുന്നോടിയായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസ് നീക്കം. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയോടെ ജണ്ഡേവാലനിലെ അഭിജിത്തിന്റെ വസതിയിൽ ഡൽഹി പോലീസ് സംഘം എത്തി. വനിതാ പോലീസുകാരടക്കം ഒരു ഡസനോളം പോലീസുകാരാണ് എത്തിയത്.

നിശബ്ദ പ്രതിഷേധത്തിന്റെ ഭാഗമായി ത്രിവർണ്ണ പതാക തോളിലിട്ട് ദിപ്കെ തന്റെ വസതിയിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ അരികിൽ ഇരിക്കുന്നതായും കാണാം. മറ്റൊരു വീഡിയോയിൽ, ദിപ്കെ ചില രേഖകളിൽ ഒപ്പിടുന്നതും വ്യക്തമാണ്. സെക്ഷൻ 29 പ്രകാരം ദീപ്കെക്ക് ഡൽഹി പോലീസ് നോട്ടീസ് നൽകിയതായാണ് റിപ്പോർട്ടുകൾ.

തിരംഗ മാർച്ചിന് മുന്നോടിയായി തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്ന് അഭിജീത് ദിപ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ഡൽഹിയിലെത്തിയ തനിക്കെതിരെ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ നിരീക്ഷണം നടത്തിയതായും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ വസതി നിരീക്ഷിക്കുന്നതായും അദ്ദേഹം ഇന്നലെ രാത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും സിജെപി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായാണ് തിരംഗ മാർച്ച് സംഘടിപ്പിക്കുന്നത്.

Summary
Delhi Police arrived at Cockroach Janta Party founder Abhijeet Dipke’s residence ahead of the Lehra Do Tiranga march. Dipke had earlier predicted his detention following protests against alleged irregularities involving the Chief Election Commissioner. He claimed that intelligence personnel and unmarked vehicles were monitoring him upon his arrival in Delhi.

Latest