Kerala
തൃശൂരില്‍ വീട്ടില്‍ നിന്നും 50 പവന്‍ സ്വര്‍ണം മോഷണം പോയി; നഷ്ടമായത് മകളുടെ വിവാഹത്തിനായി കരുതിയ സ്വര്‍ണം
പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് കടയില്‍ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്.
തൃശൂര്‍ | പേരാമംഗലത്ത് വീട്ടില്‍ വന്‍ മോഷം.മോഷ്ടാക്കാള്‍ 50 പവനോളം സ്വര്‍ണം കവര്‍ന്നു. തുണിക്കട ഉമയായ പറപ്പൂര്‍ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തിനായി വാങ്ങിയ സ്വര്‍ണമാണ് നഷ്ടമായത്.
വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. 47 പവനിലധികം സ്വര്‍ണമാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് കടയില്‍ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്. പിന്നാലെയാണ് പിന്‍ഭാഗത്തെ വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍ഭാഗത്ത് വയലും അതിനപ്പുറത്ത് റെയില്‍വേ പാളവുമാണ്.ഒക്ടോബറിലാണ് മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. വീടിന്റെ സമീപത്തായി മദ്യകുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: A major theft occurred at a textile merchant’s home in Peramangalam, Thrissur. Burglars broke in through the back door and stole nearly 50 sovereigns of gold stored for a daughter’s wedding. Police have launched an investigation into the incident after liquor bottles were found nearby.



