Mass suicide
തൃശൂരില്‍ കൂട്ട ആത്മഹത്യ; മരിച്ചത് കുടുംബത്തിലെ മൂന്ന് പേര്‍
ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ബന്ധുക്കളും അയല്‍ക്കാരും പറയുന്നത്.

തൃശൂര്‍ | കാറളത്ത് കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹരിപുരം സ്വദേശി മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനന്റെയും ആദര്‍ശിന്റെയും മൃതദേഹങ്ങള്‍ ഹാളിലും മിനിയുടെത് ബെഡ്‌റൂമിലുമായിരുന്നു.
ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ബന്ധുക്കളും അയല്‍ക്കാരും പറയുന്നത്. സമീപത്തുതന്നെയുള്ള ബന്ധുക്കള്‍ വീട്ടില്‍ ആളനക്കം കാണാത്തതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. ഒടുവില്‍ പിന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാറളം വി എച്ച് എസ് ഇ സ്കൂൾ വിദ്യാര്‍ഥിയാണ് ആദര്‍ശ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)