Kerala
കൂട്ട ആത്മഹത്യാ ശ്രമം; മകളും മരിച്ചു
മണക്കാട് ചിറ്റൂര്‍ പുല്ലറയ്ക്കല് ആന്റണി-ജെസി ദമ്പതികളുടെ മകള്‍ സില്‍നയാണ് മരണപ്പെട്ടത്.
തൊടുപുഴ | മണക്കാട് ചിറ്റൂരില്‍ കുടുംബം കൂട്ട ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ മൂന്നാമത്തെയാളും മരിച്ചു. മണക്കാട് ചിറ്റൂര്‍ പുല്ലറയ്ക്കല് ആന്റണി-ജെസി ദമ്പതികളുടെ മകള്‍ സില്‍നയാണ് മരണപ്പെട്ടത്.
ആന്റണിയും ജെസിയും നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ മാസം 30നാണ് മൂവരെയും വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്നുപേരും മരിച്ചത്. കടബാധ്യതയാണ് കുടുംബത്തെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന. കടബാധ്യതയുണ്ടായിരുന്നതായി പ്രദേശവാസികളും സ്ഥിരീകരിച്ചിട്ടുണ്ട്.
---- facebook comment plugin here -----