Connect with us

മര്‍കസും മദനീയം കൂട്ടായ്മയും നിര്‍മിച്ചു നല്‍കുന്ന 111 സാദാത്ത് ഭവന പദ്ധതി സമര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മെയ് 21 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മത, സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഭവനങ്ങള്‍ കൈമാറും.

മദനീയം കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മര്‍കസ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇസ്‌കാന്‍. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു പദ്ധതി യാഥാര്‍ഥ്യമാവുന്നത്.

വീഡിയോ കാണാം

Latest