Connect with us

markaz first word institute sharja

മര്‍കസ് ഫസ്റ്റ് വേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

ലോഗോ പ്രകാശനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

Published

|

Last Updated

ദുബൈ | ജാമിഅഃ മര്‍കസിന് കീഴില്‍ ഷാര്‍ജ ഖാസിമിയ്യയില്‍ ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് ട്രെയിനിങ് സെന്ററിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

നാലായിരം സ്‌ക്വയര്‍ ഫീറ്റില്‍ വിശാലമായ സൗകര്യത്തോടെ ഷാര്‍ജയുടെ ഹൃദയ ഭാഗത്ത് ആരംഭിക്കുന്ന സ്ഥാപനത്തിനു കീഴില്‍ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഉള്‍പ്പെടെ ബഹുഭാഷാ പരിശീലനങ്ങള്‍, ഖുര്‍ആന്‍, സയന്‍സ്, മാത്‌സ്, ഐ ടി, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലെ അഡ്വാന്‍സ്ഡ് ലെവല്‍ കോഴ്‌സുകളും സ്‌കൂള്‍ ട്യൂഷനുമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു.

വ്യത്യസ്തമായ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉദ്ഘാടനം പ്രമുഖരുടെ സാനിധ്യത്തില്‍ അടുത്ത മാസം വിപുലമായി നടക്കും. ദുബൈ വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ത്വാഹാ ബാഫഖി, ഉസ്മാന്‍ സഖാഫി തിരുവത്ര, ഡോ.മുഹമ്മദ് ഖാസിം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മര്‍കസ് ഗാര്‍ഡന്‍ മാനേജര്‍ ഇമാം അബു സ്വാലിഹ് സഖാഫി, സുഹൈറുദ്ധീന്‍ നൂറാനി , നിസാമുദ്ധീന്‍ നൂറാനി എന്നിവര്‍ സംബന്ധിച്ചു. അഡ്മിഷന്‍ സംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ക്ക് 0547957296 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

ഫോട്ടോ: ജാമിഅഃ മര്‍കസിന് കീഴില്‍ ഷാര്‍ജ ഖാസിമിയ്യയില്‍ ആരംഭിക്കുന്ന ബഹുമുഖ ട്രെയിനിങ് സെന്ററിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ , കേരള മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സമീപം

 

Latest