Connect with us

Kozhikode

വിസ്മയ ലോകം തുറന്ന് മര്‍കസ് എക്‌സിബിഷന്‍

രണ്ടാം ദിവസമായ ഇന്ന് ആയിരങ്ങളാണ് പ്രദര്‍ശനം കാണാനെത്തിയത്.

Published

|

Last Updated

കാരന്തൂര്‍ | മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് മര്‍കസ് ഐ ടി ഐ എക്‌സിബിഷന്‍ എക്‌സ്‌പോ 24 ജനശ്രദ്ധ പിടിച്ചുപറ്റി. രണ്ടാം ദിവസമായ ഇന്ന് ആയിരങ്ങളാണ് പ്രദര്‍ശനം കാണാനെത്തിയത്.

ഓട്ടോമാറ്റിക് പാര്‍ക്കിംഗ് ഇന്‍ഡിക്കേറ്റര്‍, ഓട്ടോമാറ്റിക് വേസ്റ്റ് ബിന്‍, ഹെല്‍മെറ്റ് കൂളര്‍, സ്മാര്‍ട്ട്‌ഫോണ്‍ കൂളര്‍, ഓട്ടോമാറ്റിക് ബ്ലൈന്‍ഡ് സ്റ്റിക്ക്, എ ഐ കാമറ പ്രവര്‍ത്തനം, ഹാക്കിംഗ് കൗണ്ടര്‍ സിസ്റ്റം, വ്യത്യസ്ത സ്‌പോര്‍ട്‌സ് വാഹനങ്ങള്‍, റോബോട്ടുകള്‍, എഫ് ഐ റൈസിംഗ് കാറുകള്‍, വാഹനങ്ങളുടെ മിനിയേച്ചറുകള്‍ തുടങ്ങിയവ ജനങ്ങളെ തികച്ചും ആകര്‍ഷിക്കുന്നുണ്ട്.

നാളെ അര്‍ധരാത്രി വരെ പ്രദര്‍ശനം തുടരുമെന്ന് ഐ ടി പ്രിന്‍സിപ്പല്‍ എന്‍ മുഹമ്മദലി അറിയിച്ചു.

 

Latest