Connect with us

Kerala

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടു

പത്ത് മിനുട്ടോളം ജംഗ്ഷനില്‍ മുദ്രാവാക്യം വിളിച്ചു.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്ന് രാവിലെയാണ് നാലംഗ സംഘം എത്തിയത്.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ സംഘം പ്രദേശവാസികളോട് ആവശ്യപ്പെട്ടു.

20 മിനുട്ടോളം പ്രദേശത്തുണ്ടായിരുന്ന സംഘം കുറച്ചുനേരം ജനങ്ങളുമായി സംസാരിച്ചു. പത്ത് മിനുട്ടോളം ജംഗ്ഷനില്‍ മുദ്രാവാക്യം വിളിച്ചു. സായുധരായാണ് മാവോയിസ്റ്റുകള്‍ എത്തിയത്.