Kerala
പാലക്കാട് മുട്ടികുളങ്ങരയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
ഇന്ന് രാവിലെയാണ് സംഭവം.
 
		
      																					
              
              
            മണ്ണാര്‍ക്കാട് | പാലക്കാട് മുട്ടികുളങ്ങരയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. എം എസ് മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
രാവിലെ മുലപ്പാല്‍ കൊടുത്ത് കുട്ടിയെ ഉറക്കികിടത്തിയിരുന്നു. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


