Connect with us

Kasargod

മംഗലാപുരം-കച്ചെഗുഡ എക്‌സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചു

സ്റ്റോപ്പ് പ്രാബല്യത്തില്‍ വരുന്ന തീയതിയും സമയക്രമവും ഉടന്‍ തന്നെ ദക്ഷിണ റെയില്‍വേ പ്രഖ്യാപിക്കും.

Published

|

Last Updated

കച്ചെഗുഡ | മംഗലാപുരം-കച്ചെഗുഡ എക്‌സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സ്റ്റോപ്പ് പ്രാബല്യത്തില്‍ വരുന്ന തീയതിയും സമയക്രമവും ഉടന്‍ തന്നെ ദക്ഷിണ റെയില്‍വേ പ്രഖ്യാപിക്കും. ഉത്തര മലബാറില്‍ നിന്ന് ഹൈദരാബാദിലേക്ക് (കച്ചെഗുഡ) സര്‍വീസ് നടത്തുന്ന ഏക ട്രെയിനാണ് ഇത്. നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ്.

ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കച്ചെഗുഡയില്‍ നിന്ന് രാവിലെ 6.05 ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 7.10 ഓടെ നീലേശ്വരത്ത് എത്തും. മടക്കയാത്രയില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാത്രി 08.05 ന് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാത്രി 9.15 ഓടെ നീലേശ്വരത്ത് എത്തും.

രാത്രി മലബാര്‍ എക്‌സ്പ്രസ്സ് പോയിക്കഴിഞ്ഞാല്‍, ദീര്‍ഘനേരം, നീലേശ്വരത്ത് ട്രെയിനില്ലാത്ത വിഷയം എന്‍ ആര്‍ ഡി സി റെയില്‍വേ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നീലേശ്വരത്തിന്റെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളും കത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ താത്ക്കാലികമായി സ്റ്റോപ്പ് അനുവദിക്കാന്‍ ഉത്തരവിട്ടത്.

ഇന്റര്‍ സിറ്റിക്കും നേത്രാവതി എക്‌സ്പ്രസ്സിനും പിറകെ കച്ചെഗുഡ എക്‌സ്പ്രസ്സിനും സ്റ്റോപ്പ് ലഭിച്ചത്, യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കുതിപ്പു നടത്തുന്ന നീലേശ്വരത്തിന് ലഭിച്ച മറ്റൊരു അംഗീകാരമായി മാറി.

 

 

Latest