Kerala
മലപ്പുറത്ത് കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതി
ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിയുണ്ട്.
മലപ്പുറം| മലപ്പുറത്ത് കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതി. 12 കോളേജുകളില്‍ നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കോളജുകളില്‍ നടന്ന ഓണാഘോഷ പരുപാടികളിലുള്ള പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. പരാതി നല്‍കിയെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
അരീക്കോട് പൊന്നാനി മേഖലകളില്‍ നിന്ന് പോലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം പരാതി ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോാലീസ് മേധാവിക്ക് എം എസ്എഫ് പരാതി നല്‍കിയിരുന്നു.
Content Highlights:
Morphed pictures of female college students from twelve institutions in Malappuram are being circulated online. The misused images were originally taken from Instagram accounts during Onam celebrations. MSF lodged a complaint with the district police chief demanding immediate action against culprits.




