Editors Pick
ബൊലേറോ നിയോ: വിലയില് മാറ്റവുമായി മഹീന്ദ്ര
പുതിയ വിലപ്പട്ടിക പ്രകാരം മൂന്ന് വാരിയന്റുകളില് വില വര്ദ്ധിക്കുകയും ഒരെണ്ണത്തിന്റെ വില കുറയുകയും ചെയ്തു
മുബൈ | 2026 ഒക്ടോബറില് ബൊലേറോ നിയോയുടെ എക്സ് ഷോറൂം വിലകളില് മാറ്റം വരുത്തി മഹീന്ദ്ര. പുതിയ വിലപ്പട്ടിക പ്രകാരം മൂന്ന് വാരിയന്റുകളില് വില വര്ദ്ധിക്കുകയും ഒരെണ്ണത്തിന്റെ വില കുറയുകയും ചെയ്തു. ഒരു വാരിയന്റിന്റെ വിലയില് മാറ്റമൊന്നും വരുത്തിയിട്ടില്ല. അടിസ്ഥാന വാരിയന്റായ എന് ഫോര് ഡീസല് ടര്ബോ മാനുവലിന്റെ വില 7000 രൂപ വര്ദ്ധിച്ച് 9.06 ലക്ഷം രൂപയായി. എന് എയിറ്റ് ഡീസല് ടര്ബോ മാനുവലിന്റെ എക്സ് ഷോറൂം വിലയില് മാറ്റമൊന്നുമില്ലാതെ 9.69 ലക്ഷം രൂപയായി തുടരുന്നു.
എന് ടണ് (ആര്) ഡീസല് ടര്ബോ മാനുവലിന്റെ വില 9102 രൂപ കുറഞ്ഞ് 9,99,898 രൂപയായി. എന് ഇലവണ് ഡീസല് ടര്ബോ മാനുവലിന്റെ വില 9000 രൂപ വര്ദ്ധിച്ച് 10.39 ലക്ഷം രൂപയായി. ഏറ്റവും ഉയര്ന്ന വകഭേദമായ എന് ടണ് (ഒ) ഡീസല് ടര്ബോ മാനുവലിന്റെ വില 6000 രൂപ വര്ദ്ധിക്കുകയും എക്സ് ഷോറൂം വില 10.85 ലക്ഷം രൂപയാകുകയും ചെയ്തു.





