Connect with us

Kerala

മഹാരാജാസ് കോളജ് ഇന്ന് തുറക്കും; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കോളജ് തുറക്കുന്നത്

Published

|

Last Updated

കൊച്ചി |  സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളജ് ഇന്ന് തുറക്കും. വിദ്യാര്‍ഥി സംഘടനകളുമായി കോളജ് അധികൃതരും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കോളജ് തുറക്കുന്നത്.വൈകിട്ട് ആറിന് തന്നെ കോളജ് ഗേറ്റ് അടയ്ക്കും. അതിന് ശേഷം വിദ്യാര്‍ഥികള്‍ കോളജ് കാമ്പസില്‍ തുടരാന്‍ സാധിക്കില്ല. കോളജില്‍ പോലീസ് തുടരും. വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് ധരിച്ചിരിക്കണമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി വ്യക്തമാക്കി.

സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഡോ ഷജില ബീവി മാധ്യമങ്ങളോട് പറഞ്ഞുകെഎസ്യു, എസ്എഫ്ഐ, ഫ്രറ്റേണിറ്റി പ്രവര്‍ത്തര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ നാസിറിന് കുത്തേറ്റിരുന്നു.സംഘര്‍ഷത്തില്‍ കെഎസ് യു പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജിലാല്‍, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ് ആനന്ദ് തുടങ്ങിയര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്.

 

Latest