Connect with us

Malappuram

മഅ്ദിന്‍ 'സ്നേഹ നബി' റബീഅ് കാമ്പയിന്‍ വ്യാഴാഴ്ച ആരംഭിക്കും

ഈ മാസം 22 മുതല്‍ നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന 'സ്നേഹ നബി' കാമ്പയിന്‍ വ്യാഴാഴ്ച നടക്കുന്ന ആത്മീയ സമ്മേളനത്തോടെ ആരംഭിക്കും.

Published

|

Last Updated

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഈ മാസം 22 മുതല്‍ നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ‘സ്നേഹ നബി’ കാമ്പയിന്‍ വ്യാഴാഴ്ച നടക്കുന്ന ആത്മീയ സമ്മേളനത്തോടെ ആരംഭിക്കും. പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി മീലാദ് വിളംബരം, റബീഉല്‍ അവ്വല്‍ 11 ന് മലപ്പുറത്ത് നബിദിന സന്ദേശ റാലി, റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ മൗലിദ് ജല്‍സ, റബീഅ് ആത്മീയ സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

കാമ്പയിന്റെ മുന്നോടിയായി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്മാന്‍, എസ് ജെ എം മേഖലാ ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ലത്വീഫി, എസ് എം എ മേഖലാ പ്രസിഡന്റ് ഹംസ ഫൈസി കൂട്ടിലങ്ങാടി, പി സുബൈര്‍ കോഡൂര്‍, ദുല്‍ഫുഖാര്‍ അലി സഖാഫി പ്രസംഗിച്ചു.

പരിപാടികളുടെ നടത്തിപ്പിനായി ഇബ്റാഹീം ബാഖവി മേല്‍മുറി (ചെയര്‍മാന്‍), സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി അരീക്കോട്, പി പി മുജീബ് മാസ്റ്റര്‍ വടക്കേമണ്ണ, ഹംസ ഫൈസി കൂട്ടിലങ്ങാടി, സിദ്ധീഖ് മുസ്്ലിയാര്‍ മക്കരപ്പറമ്പ്, സൈതലവി സഅദി (വൈസ് ചെയര്‍മാന്‍), പി എം മുസ്തഫ കോഡൂര്‍ (ജനറല്‍ കണ്‍വീനര്‍), പി സുബൈര്‍ കോഡൂര്‍, ശിഹാബലി അഹ്സനി, സ്വാലിഹ് സഖാഫി അന്നശ്ശേരി, റിയാസ് സഖാഫി, ശാക്കിര്‍ സഖാഫി, ബദ്റുദ്ദീന്‍ സ്വലാത്ത് നഗര്‍ (കണ്‍വീനര്‍മാര്‍), ദുല്‍ഫുഖാര്‍ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (കോര്‍ഡിനേറ്റര്‍മാര്‍), കെ കെ കുഞ്ഞാപ്പു ഹാജി കോണോംപാറ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരടങ്ങുന്ന 501 അംഗ സ്വാഗത സംഘം രൂപവത്ക്കരിച്ചു.

 

Latest