Connect with us

lulu hypermarket

ദമാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

സഊദിയിലെ 26-ാമത് സ്റ്റോറും ആഗോളതലത്തിൽ ഗ്രൂപ്പിന്റെ 224-ാമത്തെ ശാഖയുമാണിത്

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ ദമാമിൽ ലുലു പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ദമാം അൽ റയ്യാനിലെ  ഉസ്മാൻ  ഇബ്ൻ അഫ്ഫാൻ  സ്ട്രീറ്റിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്.  സഊദിയിലെ 26-ാമത് സ്റ്റോറും ആഗോളതലത്തിൽ ഗ്രൂപ്പിന്റെ 224ാമത്തെ ശാഖയുമാണിത്. ഷോപ്പർമാർ ആസ്വദിക്കുന്ന ആധുനികവും വിശാലവുമായ റീട്ടെയിൽ അനുഭവമായി രൂപകൽപ്പന ചെയ്‌ത ഷോറൂം, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം എ  യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ ശർഖിയ ചേംബർ ഡയറക്ടർ ബോർഡ് ചെയർമാൻ എച്ച് ഇ ബാദർ സുലൈമാൻ അൽ റസീസ ഉദ്ഘാടനം നിർവഹിച്ച. സർക്കാർ ഉദ്യോഗസ്ഥരും പ്രമുഖരും പങ്കെടുത്തു. ഷോപ്പർമാരെ പ്രിയപ്പെട്ട റീട്ടെയിൽ അനുഭവത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.

Latest