Connect with us

National

ലൗ ജിഹാദിന് പത്ത് വര്‍ഷം തടവും പിഴയും; യു പിയില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

. ലോക് കല്യാണ്‍ സങ്കല്‍പ പത്ര 2022 എന്ന പേരിലുള്ള പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുറത്തിറക്കിയത്

Published

|

Last Updated

ലഖ്നൗ |  യു പിയില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ലോക് കല്യാണ്‍ സങ്കല്‍പ പത്ര 2022 എന്ന പേരിലുള്ള പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുറത്തിറക്കിയത്. ലൗ ജിഹാദ് വിവാഹങ്ങളിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

അടുത്ത അഞ്ച് വര്‍ഷം കര്‍ഷകര്‍ക്ക് ജലസേചനത്തിന് സൗജന്യ വൈദ്യുതി, കര്‍ഷകര്‍ക്ക് കുഴല്‍ക്കിണറിനും മറ്റ് ജലസേചന പദ്ധതികള്‍ക്കുമായി 5000 കോടിയുടെ പദ്ധതി, കോള്‍ഡ് സ്റ്റോറേജ്, ഗോഡൗണ്‍, സംസ്‌കരണ ശാലകള്‍ എന്നിവയ്ക്കായി 25000 കോടിയുടെ പദ്ധതികള്‍, ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി എിവയ്ക്ക് താങ്ങുവില, ലതാ മങ്കേഷ്‌കര്‍ പെര്‍ഫോമിങ് ആര്‍ട്സ് അക്കാദമി തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.