Connect with us

National

ലോക്‌സഭ തെരഞ്ഞെടുപ്പ്; കര്‍ണാടകയില്‍ ആറു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ബെംഗളുരു റൂറലിന് പുറമെ, മണ്ഡ്യ, ശിവമൊഗ, ഹാസന്‍, തുമകുരു, ഹാവേരി, ബിജാപുര്‍ (വിജയപുര) എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Published

|

Last Updated

ബെംഗളുരു|കര്‍ണാടകയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ആദ്യഘട്ട പട്ടികയില്‍ ആറു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ബെംഗളുരു റൂറലിന് പുറമെ, മണ്ഡ്യ, ശിവമൊഗ, ഹാസന്‍, തുമകുരു, ഹാവേരി, ബിജാപുര്‍ (വിജയപുര) എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ബെംഗളുരു റൂറലില്‍ ഡി.കെ. സുരേഷ് മത്സരിക്കും. ഗീത ശിവരാജ് കുമാറാണ് ശിവമൊഗയിലെ സ്ഥാനാര്‍ത്ഥി. മണ്ഡ്യ മണ്ഡലത്തില്‍ വെങ്കട രാമെ ഗൗഡയും ഹാസനില്‍ ശ്രേയസ് പാട്ടീലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ എസ്പി്   മുദ്ദെഹനുമ ഗൗഡയെ തുമകൂരുവിലും ബീജാപുരില്‍ എച്ച്.ആര്‍. അല്‍ഗൂറും ഹാവേരിയില്‍ അനന്തസ്വാമിയും മത്സരിക്കും.