Connect with us

National

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ അപ്പിലീല്‍ ഇഡി ഇന്ന് സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കും

ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ അപ്പിലീല്‍ ഇഡി സുപ്രീംകോടതിയില്‍ ഇന്ന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇഡിക്ക് നോട്ടീസ് അയച്ച് ഏപ്രില്‍ 24നുളളില്‍ മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.

അതേസമയം മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളും ബി ആര്‍ എസ് നേതാവ് കെ കവിതയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ഇരുവരുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നലെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കെജ്രിവാളിനെയും കവിതയെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇനി മെയ് ഏഴിനാണ് കോടതിയില്‍ വീണ്ടും ഹാജരാക്കുക.

 

 

 

Latest