National
മദ്യനയക്കേസ്: സിസോദിയയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
സിസോദിയ മാര്‍ച്ച് 22 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ തുടരും.
ന്യൂഡല്‍ഹി|ഡല്‍ഹി മദ്യനയ അഴിമതികേസുമായി ബന്ധപ്പെട്ട് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഓണ്‍ലൈന്‍ ആയി കോടതിക്ക് മുന്നില്‍ ഹാജരാക്കിയ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്കു കൂടി നീട്ടിയിരുന്നു. ഇതോടെ സിസോദിയ മാര്‍ച്ച് 22 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ തുടരും.
ഡല്‍ഹിയുടെ എക്സൈസ് നയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സിസോദിയയെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.







