Connect with us

International

ട്രംപിനെ വധിക്കാന്‍ വിഷം പുരട്ടിയ കത്ത്; പ്രതിക്ക് 22 വര്‍ഷം തടവ്

ശിക്ഷ കാലാവധി പൂര്‍ത്തിയായ ശേഷം ഫെറിയറിനെ യുഎസില്‍ നിന്ന് നാടുകടത്തും.

Published

|

Last Updated

ന്യൂയോര്‍ക്ക് |  അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ വിഷം പുരട്ടിയ കത്ത് അയച്ച കേസില്‍ ഫ്രഞ്ച്-കനേഡിയന്‍ വനിതക്ക് അമേരിക്കന്‍ കോടതി 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 56കാരിയായ പാസ്‌കല്‍ ഫെറിയറിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ജനുവരിയില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ കാലാവധി പൂര്‍ത്തിയായ ശേഷം ഫെറിയറിനെ യുഎസില്‍ നിന്ന് നാടുകടത്തും.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് 2020 സെപ്റ്റംബറിലാണ് ജൈവവിഷമായ റൈസിന്‍ പൊടി പുരട്ടിയ കത്ത് പാസ്‌കല്‍ ഫെറിയര്‍ വൈറ്റ് ഹൗസിലേക്ക് അയച്ചത്. ജൈവായുധ പ്രയോഗം കൊണ്ട് ട്രംപിനേയും മറ്റു ചില അമേരിക്കന്‍ ഉദ്യോഗസ്ഥരേയും വധിക്കുക എന്നതായിരുന്നു ലക്ഷ്യം.

റൈസിന്‍ പുരട്ടിയ ആറു കത്തുകളാണ് അയച്ചത്. ഒന്ന് വൈറ്റ് ഹൗസിലേക്കും അഞ്ചെണ്ണം ടെക്സാസ് നിയമ വകുപ്പ് ഓഫീസുകളിലേക്കും. എന്നാല്‍ കത്ത് ട്രംപിന്റെ കൈയിലെത്തും മുന്നേതന്നെ നശിപ്പിക്കുകയായിരുന്നു. കത്തില്‍ പാസ്‌കല്‍ ഫെറിയറുടെ വിരലടയാളം എഫ്ബിഐ കണ്ടെത്തിയിരുന്നു.

 

Latest