Connect with us

National

രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി; വിവേക് രഘുവന്‍ഷിയെ സിബിഐ അറസ്റ്റ് ചെയ്തു

അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റായ ഡിഫന്‍സ് ന്യൂസിലെ കറസ്‌പോണ്ടന്റ് കൂടിയാണ് വിവേക് രഘുവന്‍ഷി.

Published

|

Last Updated

ന്യൂഡല്‍ഹി| രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ വിവേക് രഘുവന്‍ഷിയെ സിബിഐ അറസ്റ്റ് ചെയ്തു. രഘുവംശിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനേയും സൈന്യത്തേയും കുറിച്ചുളള തന്ത്രപ്രധാനമായ വിവരങ്ങള്‍ വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസിലാണ് അറസ്റ്റ്.

അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റായ ഡിഫന്‍സ് ന്യൂസിലെ കറസ്‌പോണ്ടന്റ് കൂടിയാണ് വിവേക് രഘുവന്‍ഷി. രഘുവന്‍ഷിക്കെതിരെ കേസെടുത്തതിന് പിന്നാലെ ന്യൂഡല്‍ഹിയിലും ജയ്പൂരിലെ 12 സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും സിബിഐ പറഞ്ഞു.

പ്രതിരോധ പദ്ധതികള്‍, ഭാവി പദ്ധതികള്‍ എന്നിവയുടെ തന്ത്രപരമായ വിശദാംശങ്ങള്‍ രഘുവന്‍ഷി വിദേശ രാജ്യങ്ങള്‍ക്ക് പണം വാങ്ങി കൈമാറിയിട്ടുണ്ടെന്നും കുറച്ചുകാലമായി രഘുവന്‍ഷി തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.