Connect with us

yacobaya sabha

ലോക് സഭാ തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭയുടെ പിന്തുണ എല്‍ ഡി എഫിന്

മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയസ് സന്ദശേത്തിലാണ് നിലപാട് വ്യക്തമാക്കിയത്

Published

|

Last Updated

കൊച്ചി | ലോക് സഭാ തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭ എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയസ് വിശ്വാസികള്‍ക്ക് നല്‍കിയ സന്ദശേത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

സഭയുടെ പ്രതിസന്ധികളില്‍ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്നാണു സഭാ നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം ചൂണ്ടിക്കാണിച്ചാണ് മലങ്കര മെത്രാപ്പൊലീത്തയുടെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നല്‍കുന്നതെന്ന് ജോസഫ് ഗ്രിഗോറിയസ് പറഞ്ഞു.

യാക്കോബായ സഭയുടെ അസ്ഥിത്വം സംരക്ഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത് ചൂണ്ടിക്കാണിച്ചാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സമാന നിലപാട് യാക്കോബായ സഭ എടുത്തിരുന്നു.

 

Latest