Connect with us

Kuwait

തൊഴിലാളി റിക്രൂട്ട്‌മെന്റ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഓട്ടോമാറ്റേഡ് റിക്രൂട്ട്‌മെന്റ് സംവിധാനം പുനരാരംഭിക്കും

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി മാനവ ശേഷി സമിതി ഓട്ടോമേറ്റഡ് സംവിധാനം പുനരാരംഭിക്കുന്നു. വിസക്കച്ചവടം തടയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സുതാര്യമാക്കുന്നതാണ് പദ്ധതി. ഇത് നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവക്കുകയായിരുന്നു. ഇന്ത്യ, ഈജിപ്ത് തുടങ്ങി വന്‍തോതില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങള്‍ തമ്മിലാണ് ഈ സംവിധാനം നടപ്പില്‍ വരുത്തുക.

തൊഴില്‍ അനുമതി രേഖ, വിസ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ സംവിധാനത്തിലൂടെ കൃത്യമായി ലഭ്യമാകും. ഇത് കൂടാതെ കുവൈത്തില്‍ വിസ നല്‍കുന്ന സ്ഥാപനം, വിദേശത്ത് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം എന്നിവ സംബന്ധിച്ചും കൃത്യമായ വിവരം ലഭിക്കും. വ്യാജ കമ്പനികളുടെ മറവില്‍ വിസക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ചും ഈ സംവിധാനം വഴി വിവരങ്ങള്‍ ലഭ്യമാകും. ഇതോടൊപ്പം റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുവാനും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.