Connect with us

Kerala

മോദിക്കെതിരെ ക്യാമ്പസില്‍ ബാനര്‍ സ്ഥാപിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോളേജിന് മുന്നില്‍ ആദ്യം ഉയര്‍ത്തിയ ബാനര്‍ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാര്‍ സ്ഥലത്തെത്തി അഴിച്ചുമാറ്റിയിരുന്നു.

Published

|

Last Updated

കൊച്ചി | എറണാകുളം ലോ കോളേജില്‍ പ്രധാനമന്ത്രിക്കെതിരെ ബാനര്‍ സ്ഥാപിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍. മണിപ്പൂര്‍ ലക്ഷദ്വീപ് വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് എ ബിഗ് നോ ടു മോദി എന്ന ബാനര്‍ ക്യാംപസിനകത്ത് ഉയര്‍ത്തിയത്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ബാനര്‍ അഴിച്ചുമാറ്റി. സംഭവത്തില്‍ രണ്ടു കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അറസ്റ്റില്‍ പ്രതിഷേധിച്ച് മറ്റ് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ സംഘടിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. കോളേജില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിച്ചാണ് പോലീസ് പ്രശ്‌നം പരിഹരിച്ചത്.

പ്രവര്‍ത്തകര്‍ കോളേജിന് മുന്നില്‍ ആദ്യം ഉയര്‍ത്തിയ ബാനര്‍ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാര്‍ സ്ഥലത്തെത്തി അഴിച്ചുമാറ്റിയിരുന്നു.

---- facebook comment plugin here -----

Latest