Connect with us

Kerala

ലോക പത്രസ്വാതന്ത്ര്യ ദിനം: കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള എസ് എസ് എഫ് ഡിബേറ്റ് മത്സരം നാളെ

'മാധ്യമങ്ങളുടെ പുതുകാല വര്‍ത്തമാനങ്ങളും നേരിടുന്ന പ്രതിസന്ധികളും' എന്ന വിഷയത്തിലാണ് മത്സരം.

Published

|

Last Updated

കോഴിക്കോട് | ലോക പത്രസ്വാതന്ത്ര്യ ദിനത്തില്‍ എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിന്‍ഡിക്കേറ്റിനു കീഴില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഡിബേറ്റ് മത്സരം നാളെ (മെയ് മൂന്ന്, വെള്ളി) നടക്കും. ‘മാധ്യമങ്ങളുടെ പുതുകാല വര്‍ത്തമാനങ്ങളും നേരിടുന്ന പ്രതിസന്ധികളും’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

അവസാന മനുഷ്യനെയും അടയാളപ്പെടുത്തുകയും എല്ലാവരുടെ ശബ്ദമാവുകയും ചെയ്യേണ്ട പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ നേരിടുന്ന ഭരണകൂട വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സത്യസന്ധവും നിഷ്പക്ഷവുമായ റിപ്പോര്‍ട്ടിങ് അസാധ്യമാണ് എന്ന അവസ്ഥ ജനാധിപത്യ സമൂഹത്തിന് തന്നെ വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷ വികാരം അനുസരിച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുന്നിടത്തേക്ക് പല മുഖ്യധാരാ മാധ്യമങ്ങളെയും ഈ പശ്ചാത്തലം എത്തിച്ചിട്ടുണ്ട്. ഭരണകൂട ഹിതമാണ് വാര്‍ത്തകളുടെ ഭാവി നിര്‍ണയിക്കുന്നത് എന്ന് വരുമ്പോള്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ദ്രവിച്ചു പോവുന്നു.

ഈ പതിതാവസ്ഥയിലും വെല്ലുവിളികള്‍ ഏറ്റെടുത്ത് കൊണ്ട് ധീരമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ കാണാതിരുന്നു കൂടാ. വിശേഷിച്ചും സമാന്തര മാധ്യമ സംവിധാനങ്ങള്‍ ഉയോഗപ്പെടുത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതീക്ഷയാണ് ലോകത്തിന് സമ്മാനിക്കുന്നത്.

ഈ അവസരത്തിലാണ് വിദ്യാര്‍ഥികള്‍ മാധ്യമ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ഗൗരവമുള്ള ആലോചനകള്‍ നടത്തുന്നത്. ഓണ്‍ലൈനായി നടക്കുന്ന ഡിബേറ്റ് മത്സരത്തിന് രണ്ടു ഘട്ടങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫൈനല്‍ റൗണ്ടിലേക്ക് അവസരം ലഭിക്കും.

 

---- facebook comment plugin here -----

Latest