Connect with us

ksrtc issue

കെ എസ് ആര്‍ ടി സി; രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്ന് മുതല്‍

സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുമെന്ന് മന്ത്രി ആന്റണി രാജു

Published

|

Last Updated

തിരുവനന്തപുരം | രണ്ടു മാസമായി മുടങ്ങിക്കിടക്കുന്ന കെ എസ് ആര്‍ ടി സി പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജൂലൈ, ആഗസ്റ്റ് മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യാനുള്ളത്. പുതിയ എം ഒ ഒപ്പിടുന്നതിനുള്ള കാല താമസമാണ് ഈ കാലഘട്ടത്തിലുണ്ടായത്. ഇപ്പോള്‍ രണ്ടു മാസത്തെ പെന്‍ഷന്‍ ഒന്നിച്ചു വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇന്നു മുതല്‍ വിതരണം ആരംഭിക്കും.യു ഡി എഫ് ഭരണ കാലത്ത് പെന്‍ഷന്‍ ലഭിക്കാതെ നിരവധി പേര്‍ ആത്മഹത്യ ചെയ്തു. എല്‍ ഡി എഫ് ഭരണകാലത്ത് അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.

സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകും. പൊതുഗതാഗത സംവിധാനം രാജ്യമെമ്പാടും പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് മഹാമാരിയും അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയും അതിന് കാരണമാണ്. ഇന്ധനക്കമ്പനികള്‍ ബസ് പര്‍ച്ചേസിങ്ങിന് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ അപ്പാടെ നിഷേധിച്ചതും കെ എസ് ആര്‍ ടി സിയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും മന്ത്രി പറഞ്ഞു.