Connect with us

From the print

വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കാന്‍ കെ എസ് ഇ ബി

ഈ മാസം യൂനിറ്റിന് രണ്ട് പൈസ സര്‍ചാര്‍ജ് ഈടാക്കും. പ്രതിമാസ, ദ്വൈമാസ ബില്ലുകാരില്‍ നിന്ന് ഒരേ സര്‍ചാര്‍ജായിരിക്കും ഈടാക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഉപയോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ കെ എസ് ഇ ബി. ഈ മാസം യൂനിറ്റിന് രണ്ട് പൈസ സര്‍ചാര്‍ജ് ഈടാക്കും. പ്രതിമാസ, ദ്വൈമാസ ബില്ലുകാരില്‍ നിന്ന് ഒരേ സര്‍ചാര്‍ജായിരിക്കും ഈടാക്കുന്നത്. ഏപ്രില്‍ മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിലുണ്ടായ 5.48 കോടി അധികചെലവ് നികത്താനാണ് നടപടി. കഴിഞ്ഞ തവണ ബില്ലില്‍ ഒരു പൈസ സര്‍ചാര്‍ജ് ഈടാക്കിയിരുന്നു. മാര്‍ച്ച് മാസത്തെ അധികബാധ്യതയായ 1.19 കോടി ഈ ടാക്കാനാണ് സര്‍ചാര്‍ജ് നിരക്ക് ഉയര്‍ത്തിയത്.

മാര്‍ച്ച് മുതല്‍ വൈദ്യുതി ഉപഭോഗം 6,000 വാട്ടിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ ജനുവരിയില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനവുമായി കെ എസ് ഇ ബി രംഗത്തുവന്നിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ധന സര്‍ചാര്‍ജ് തുക ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കിയിരുന്നു. ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധികതുക ഈടാക്കുന്നതിന് പകരം, മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കിയാണ് ഈ തുക ലഭ്യമാക്കിയത്.

ബാധ്യത കൂടുന്നതനുസരിച്ച് പരിധിയില്ലാതെ സര്‍ചാര്‍ജ് പിരിക്കാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ട്.

 

Latest