Connect with us

European union scholarship

45 ലക്ഷം രൂപയുടെ യൂറോപ്യന്‍ യൂണിയന്‍ സ്‌കോളര്‍ഷിപ് നേടി കോഴിക്കോട്ടു കാരി

വെള്ളായണി കാര്‍ഷിക കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഫാത്തിമ അഫീഫയാണ് നേട്ടം കൈവരിച്ചത്

Published

|

Last Updated

പത്തനംതിട്ട | മാസ്റ്റേഴ്‌സ് പഠനത്തിനുള്ള യൂറോപ്യന്‍ യൂണിയന്റെ 45 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പിന് കാര്‍ഷിക കോളജ് വിദ്യാര്‍ഥിനി അര്‍ഹയായി. കോഴിക്കോട് പാലേരി സ്വദേശി അബൂബക്കറിന്റെയും സുലൈഖയുടെയും മകള്‍ ഫാത്തിമ അഫീഫയാണ് ഈ നേട്ടം കൈവരിച്ചത്.

വെള്ളായണി കാര്‍ഷിക കോളേജില്‍ വെജിറ്റബിള്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഫാത്തിമ അഫീഫ അമ്പലവയല്‍ കാര്‍ഷിക കോളേജിലാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.

പ്ലാന്റ് ബ്രീഡിങ് എന്ന വിഷയത്തില്‍ ഫ്രാന്‍സ്, സ്വീഡന്‍, ഹംഗറി, സ്‌പെയിന്‍, ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന സര്‍വകലാശാല കണ്‍സോര്‍ഷ്യം നടത്തുന്ന പ്രോഗ്രാമിലേക്കാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ഒന്നാം വര്‍ഷം സ്വീഡന്‍, രണ്ടാം വര്‍ഷം ഇറ്റലി എന്നീ രാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കാം.

Latest